കുടുംബ വഴക്ക്‌കൈക്കുഞ്ഞുമായി യുവതി പുഴയില്‍ ചാടി; പിന്നാലെ ഭര്‍ത്താവും

തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ മൂന്നാറി ല്‍ പുഴയില്‍ ചാടിയ യുവദമ്പതികള്‍ക്കും കൈക്കുഞ്ഞിനും വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാര്‍ കെഡിഎച്ച്പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ വിഷ്ണു (30), ഭാര്യ ശിവരഞ്ജിനി (26), ആറു മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ക്കായാണു തിരച്ചില്‍ നടക്കുന്നത്. കുട്ടിയുമായി പുഴയില്‍ ചാടിയ ശിവരഞ്ജി നിക്കു പിന്നാലെ വിഷ്ണുവും പുഴയിലേക്ക് ചാടുകയായിരുന്നു.
വീടിന്റെ തൊട്ടുമുമ്പിലുള്ള പുഴയിലാണ് മൂവരും ചാടിയ ത്. വീടിന്റെ അയല്‍പക്കത്ത് താമസിക്കുന്ന അന്തോണിസാമി കണ്ടുനില്‍ക്കെയായിരുന്നു ദമ്പതികള്‍ പുഴയില്‍ ചാടിയത്. അന്തോണിസാമിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മൂവരെയും രക്ഷിക്കാന്‍ സാധിച്ചില്ല.
അഗ്‌നിശമന സേന, പോലിസ്, മുങ്ങല്‍വിദഗ്ധര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുതിരപ്പുഴയാറ്റിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പുഴയിലെ ശക്തമായ ഒഴുക്കാണ് തിരച്ചിലിനു പ്രതിസന്ധി. ഉച്ചവരെ പെയ്ത ശക്തമായ മഴ തിരച്ചിലിനു തടസ്സമായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് മഴയ്ക്ക് നേരിയ ശമനമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസമായി.
പെരിയവര റോഡിലുള്ള ഡിവൈഎസ്പി ഓഫിസിനു സമീപം, റീജ്യനല്‍ ഓഫിസ്, പഴയമൂന്നാറിലെ ഡിടിപിസി ഓഫിസ് എന്നിവിടങ്ങള്‍ക്ക് സമീപമായിരുന്നു പ്രധാനമായും തിരച്ചില്‍. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെത്തിയ വൈദ്യുതി മന്ത്രി എം എം മണി വിഷ്ണുവിന്റെ വീടും സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it