kozhikode local

കുടുംബശ്രീ വസ്ത്ര ശേഖരണത്തിന് മികച്ച പ്രതികരണം

കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീയുടെ വസ്ത്ര ശേഖരണത്തിന് മികച്ച പ്രതികരണം. കുടുംബശ്രീ ഡ്രസ് കലക്്ഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസമായ ഇന്നലെ നൂറു കണക്കിന് ആളുകളാണ് നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തില്‍ വസ്ത്രങ്ങളുമായെത്തിയത്. നഗരത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഇന്നലെ മാത്രം എണ്ണൂറോളം വസ്ത്രങ്ങള്‍ ലഭിച്ചു. ഇതില്‍ ധാരാളം പുതിയ വസ്ത്രങ്ങളുമുണ്ട്. ഇവ നഗരത്തില്‍ താമസിക്കുന്ന എണ്ണൂറോളം വരുന്ന അഗതികള്‍ക്ക് വിഷുവിന് കൈമാറും.
2013മുതല്‍ കോര്‍പറേഷന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിവരുന്ന വസ്ത്ര ശേഖരണം ഊര്‍ജിതമാക്കുക, ഹരിത കേരളത്തിന്റെ ഭാഗമായി സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വീടുകളില്‍ മാലിന്യമായി മാറുന്ന വസ്ത്രങ്ങളും കടകളില്‍ ബാക്കിയാവുന്ന വസ്ത്രങ്ങളും കുടുംബശ്രീയെ ഏല്‍പിക്കാവുന്നതാണ്.
കഴുകി ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തിലെ കുടുംബശ്രീ ഓഫിസില്‍ പ്ലാസ്റ്റിക് സഞ്ചികളിലിടാതെയാണ് എത്തിക്കേണ്ടത്. ഈ മാസം 12വരെ രാവിലെ 10.30മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇവ സ്വീകരിക്കും. റെസിഡന്‍സ് അസോസിയേഷനുകളടക്കമുള്ളവ വസ്ത്രങ്ങള്‍ ശേഖരിച്ച് കുടുംബശ്രീ സിഡിഎസ് മുഖേന അറിയിച്ചാല്‍ വാഹനത്തിലെത്തി വസ്ത്രങ്ങ ള്‍ കൊണ്ടുപോവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ അഗതികള്‍, മെഡിക്കല്‍ കോളജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും കഴിയുന്ന പാവപ്പെട്ടവര്‍, ആദിവാസികള്‍ തുടങ്ങി അത്യവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചാണ് ഇവ ശേഖരിക്കുന്നത്.
റസിഡന്‍സ് അസോസിയേഷനുകള്‍ വസ്ത്ര ശേഖരണ പരിപാടിയോട് വളരെ അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് കുടുംബശ്രീ പ്രൊജക്റ്റ് ഓഫിസര്‍ റംസി ഇസ്മായീല്‍ പറഞ്ഞു. നഗരത്തിന് പുറത്തുനിന്ന് നിരവധി പേര്‍ പദ്ധതിയോട് സഹകരിക്കാമെന്നേറ്റ് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍, അവിടെ പോയി ശേഖരിക്കാന്‍ പരിമിതിയുള്ളതിനാല്‍ അവരോട് ഇങ്ങോട്ടെത്തിക്കാന്‍ ആവശ്യപ്പട്ടതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it