palakkad local

കുടുംബശ്രീ അരങ്ങ് ജില്ലാതല കലോല്‍സവം സംഘടിപ്പിച്ചു

പാലക്കാട്: കുടുംബശ്രീ അരങ്ങ് ജില്ലാതല മല്‍സരം സംഘടിപ്പിച്ചു. കെ വി വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് സാമൂഹ്യ ജീവിതത്തില്‍ നിലപാടുകളുമായി നിവര്‍ന്ന് നില്‍ക്കാനുള്ള കരുത്ത് ഇത്തരം കലാസാംസ്‌കാരിക വേദികളില്‍ നിന്നും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനായി. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്‍ കെ എസ് സലീഖ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദുസുരേഷ്, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി സുമിത, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്രത്ത്, വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി, കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സൈതലവി, പ്രേ ംദാസ,് എസ് വി പ്രേംദാസ് സംസാരിച്ചു. പാലക്കാട് ടൗണ്‍ ഹാളിലും പരിസരത്തുമായ് തയ്യാറാക്കിയ നാല് വേദികളിലായാണ് കലാമല്‍സരങ്ങള്‍ അരങ്ങേറിയത്. 23 സ്‌റ്റേജിനങ്ങളിലും 5 രചനാ മല്‍സരങ്ങളിലുമായി 500 ഓളം കലാകാരികള്‍ പങ്കെടുത്തു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും കലാമല്‍സരങ്ങളില്‍ പങ്കെടുത്തത്. ജില്ലാ തല കായിക മല്‍സരങ്ങള്‍ മെയ് 2ന് വിക്ടോറിയ കോളജില്‍ നടക്കും. ഒന്നാം സ്ഥാനം നേടിയ കലാകാരികള്‍ സംസ്ഥാന തല അരങ്ങില്‍ പങ്കെടുക്കും. ് 4,5,6 ദിവസങ്ങളിലായി മലപ്പുറം എടപ്പാളിലാണ് സംസ്ഥാനതല അരങ്ങ് നടക്കുക.
Next Story

RELATED STORIES

Share it