Pathanamthitta local

കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: സര്‍വ കക്ഷിയോഗം

പഴകുളം: പഴകുളത്തെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസുകള്‍ മലിനമാക്കിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. കിണറുകളിലും മറ്റ് ശുദ്ധജല സ്രോതസ്സുകളിലും പഴകിയ ബാറ്ററി ആസിഡ് തള്ളി സാമുഹിക വിരുദ്ധര്‍ മലിനമാക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ ജനങ്ങള്‍ സംഘടിക്കണമെന്നും യോഗം ആവശ്യപെട്ടു.
അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ബലത്തില്‍ നാട്ടിലെ ജനങ്ങളുടെ ജീവനും ആരോഗ്യവും നശിപ്പിച്ച് കൊണ്ട് നിയമവിരുദ്ധമായ കച്ചവടം നടത്തുന്നവര്‍ക്ക് അധികാരികള്‍ മൗനസമ്മതം നല്‍കിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പഴകുളം വാര്‍ഡ് മെമ്പര്‍ ഷാജി അയത്തി കോണില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ പി അബ്ദുല്‍ അസീസ് അയത്തികോണില്‍, ടി ജി വില്‍സണ്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കമറുദീന്‍ മുണ്ടുതറയില്‍, എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയംഗം ശറഫുദീന്‍ പഴകുളം, മുസ്്‌ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ എംബ്രയയില്‍, സിപിഐ പ്രതിനിധി ബദറുദ്ദീന്‍ പുലരിയില്‍, പുന്തലവീട്ടില്‍ ക്ഷേത്ര ഭരണ സമിതി അംഗം ഉണ്ണികൃഷ്ണന്‍ മരുതനാട്, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി ഷിഹാബുദീന്‍, പോപുലര്‍ ഫ്രണ്ട് പ്രതിനിധി ഷാജു പഴകുളം, ബിഎംഎസ് പ്രതിനിധി ഹരി വലിയ വീട്ടില്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗത്തില്‍ അംഗം ഷാജി അയത്തികോണില്‍ ചെയര്‍മാനും ഉണ്ണികൃഷ്ണന്‍ മരുതനാട് കണ്‍വീനറായും 40 അംഗ സമരസമിതി കമ്മറ്റിയും രൂപീകരിച്ചു.
Next Story

RELATED STORIES

Share it