Pathanamthitta local

കുടിവെള്ള വിതരണം: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി

പത്തനംതിട്ട: കുടിവെള്ള വിതരണത്തിന്  തുക ചെലവഴിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 31 വരെ 5.5 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 16.5 ലക്ഷം രൂപയും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.5 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 22 ലക്ഷം രൂപയും ചെലവഴിക്കാം.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് കുടിവെള്ള വിതരണം നടത്തണം. റവന്യു അധികാരികള്‍ക്ക് കുടിവെള്ള വിതരണം സംബന്ധിച്ച് മോണിട്ടറിങ് നടത്തുന്നതിനുള്ള സംവിധാനവും ജിപിഎസ് ട്രാക്കിങിനുള്ള സംവിധാനവും തദ്ദേശഭരണസ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തണം. കുടിവെള്ള വിതരണം സംബന്ധിച്ച റിപോര്‍ട്ടുകള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കണം.
Next Story

RELATED STORIES

Share it