kannur local

കുടക് ജില്ലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കും: കുമാരസ്വാമി

ഇരിട്ടി: കാലവര്‍ഷത്തില്‍ കനത്ത നാശം നേരിട്ട കുടക് ജില്ലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ മുഖ്യമന്ത്രി മടിക്കേരി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഏറ്റവും കുടുതല്‍ നാശം നേരിട്ടത് കുടകിലാണ്. മേഖലകളില്‍ അടിയന്തര സഹായം എത്തിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 100 കോടി അനുവദിച്ചു. കുടകില്‍ ആകെ 329 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് ഓദ്യോഗിക കണക്ക്. പൊതുമരാമത്ത് വകുപ്പിനാണ് എറ്റവും കൂടുതല്‍ നഷ്ടം.
നിരവധി റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ രണ്ടാഴ്ചയോളമായി വൈദ്യുതി ബന്ധം താറുമാറായ ഉള്‍പ്രദേശങ്ങള്‍ ഉണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സമീപജില്ലയായ ഹാസന്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വകുപ്പ് ജീവനക്കാരെ എത്തിച്ച് പ്രശ്‌ന പരിഹരിക്കാന്‍ തീരുമാനമായി.
കൃഷിനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ സൗജന്യമായി വിത്ത് നല്‍കും. യോഗത്തില്‍ മന്ത്രിമാരായ ഡി കെ ശിവകുമാര്‍(ജലസേചന വകുപ്പ്), എച്ച് ഡി രേവണ്ണ(പൊതുമരാമത്ത്), സാറ മഹേഷ്(ടൂറിസം) എംഎല്‍എമാരായ അപ്പാച്ചുഞ്ചന്‍(മടിക്കേരി), കെ ജി ബൊപ്പയ്യ(വീരാജ്‌പേട്ട), ഡോ. കെ ടി രാമസ്വാമി, കെ മഹാദേവ, എംഎല്‍സിമാരായ സുനില്‍ സുബ്രഹ്്മണി, വീണ അച്ചയ്യ, ജില്ലാ കലക്്ടര്‍ പി ഐ ശ്രീവിദ്യ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it