World

കുഞ്ഞിന് വീഡിയോ കാണാന്‍ ഐഫോണ്‍ കൊടുത്തു; 47 വര്‍ഷത്തേക്ക് ബ്ലോക്കായി

ഷാങ്ഹായ്: മകന് വീഡിയോ കാണാനായി ഐഫോണ്‍ നല്‍കിയ അമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതിനെ തുടര്‍ന്ന് 48 വര്‍ഷത്തേക്കാണ് ഫോണ്‍ ലോക്കായിരിക്കുന്നത്.
രണ്ടുവയസ്സുകാരനായ മകന് വീഡിയോ കാണാനായിട്ടാണ് മാതാവ്  ലൂഫോണ്‍ നല്‍കിയത്. എന്നാല്‍ മകന്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ ശ്രമിച്ചു. പല തവണ ഉപയോഗിച്ചതോടെ രണ്ടരക്കോടി മിനുട്ട് നേരത്തേക്ക് ഫോണ്‍ ലോക്കാവുകയായിരുന്നു.
ഇത് നന്നാക്കാനായി ഐഫോണിന്റെ ആപ്പിള്‍ സര്‍വീസ് സെന്ററില്‍ പോയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ നന്നാക്കണമെങ്കില്‍ ഫാക്ടറി റീസെറ്റ് ചെയ്യുകയോ 48 വര്‍ഷം കാത്തിരിക്കുകയോ ചെയ്യണമെന്നായിരുന്നു മറുപടി. ഫാക്ടറി റീസെറ്റ് ചെയ്താല്‍ സേവ് ചെയ്ത ഡാറ്റകള്‍ എല്ലാം നഷ്ടമാവും.
ഐഫോണില്‍ അഞ്ച് തവണ പാസ് വേര്‍ഡ് തെറ്റിച്ചാല്‍ സാധാരണ സന്ദേശങ്ങള്‍ വരും. എന്നാല്‍ ഇത് ആറാം തവണ ആവര്‍ത്തിച്ചാല്‍ ഫോണ്‍ ഒരു മിനിറ്റ് നേരത്തേക്ക് പ്രവര്‍ത്തനക്ഷമമാവും. പിന്നെയും തുടര്‍ന്ന് സമയദൈര്‍ഘ്യം അഞ്ച് മിനിറ്റാവും. പിന്നീടങ്ങോട്ടുള്ള ഓരോ തെറ്റിനും സമയദൈര്‍ഘ്യം കൂടിവരും.
ആപ്പിള്‍ ഫോണുകളില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂവെന്നും അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it