kozhikode local

കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു യുവതി കാമുകനോടൊപ്പം നാടുവിട്ടു

താമരശ്ശേരി: മൂന്നു വയസ്സുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു. എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ഭര്‍തൃമതിയാണ് താമരശ്ശേരി ചുങ്കം സ്വദേശിക്കൊപ്പം നാടുവിട്ടത്. കിഴക്കോത്ത് എളേറ്റില്‍ ചെറ്റക്കടവ് സ്വദേശി ഭഗേഷിന്റെ ഭാര്യ ആതിര (24)യെയും മൂന്നുവയസ്സുള്ള മകന്‍ റിതിലിനെയും ബുധനാഴ്ചയാണ് കാണാതായത്.
വിവരം അറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തുകയും കൊടുവള്ളി പോലിസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് നടത്തിയ അന്വേഷണത്തില്‍ താമരശ്ശേരി ചുങ്കം പാലോറക്കുന്നുമ്മല്‍ ലിജിനൊപ്പം ഒളിച്ചോടിയതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ മകനെ പാലക്കാട് മലബാര്‍ ഗോള്‍ഡില്‍ കുട്ടികളെ കളിക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്. നിലവില്‍ ഭാര്യയുള്ള ലിജിന്‍ അവരെ പ്രേമിച്ച വിവാഹം കഴിക്കുകയായിരുന്നു. ഇതിനു മുമ്പും മറ്റൊരു ഭര്‍തൃമതിയുമൊത്ത് ഒളിച്ചോടാനുള്ള ശ്രമം യുവതിയുടെ ബന്ധുക്കളുടെ ഇടപെടല്‍ മൂലം വിഫലമാവുകയായിരുന്നു. പോലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും കൊടുവള്ളി പോലിസും പാലക്കാട്ടേക്ക് പുറപ്പെട്ടു.
Next Story

RELATED STORIES

Share it