കീഴാറ്റൂര്‍: നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കീഴാറ്റൂരിലെ നിര്‍ദിഷ്ട ദേശീയപാതാ ബൈപാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ബൈപാസിനായി കീഴാറ്റൂര്‍ വയല്‍ പ്രദേശം ഏറ്റെടുത്ത് ദേശീയപാതാ അതോറ്റിറ്റി ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി. സമര നേതാക്കളുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു. അലൈന്‍മെന്റ് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it