Flash News

കീഴാറ്റൂര്‍: അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം

കീഴാറ്റൂര്‍: അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം
X

കീഴാറ്റൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപോര്‍ട്ട്. കൃഷിയും വയലിന് നടുവിലെ തോടും എങ്ങിനെയും സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുനനു. ഇതിനായി വയലിന്റെ മധ്യത്തിലൂടെയുള്ള അലൈന്‍മെന്റ് വശത്തേക്ക് മാറ്റണമെന്നാണ് റിപോര്‍ട്ട്.

തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയില്‍ അലൈന്‍മെന്റ് മാറ്റണം. കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമാണെങ്കിലും കൃഷി സംരക്ഷിച്ചു മാത്രമേ ബൈപ്പാസ് പാടുള്ളുവെന്ന് റിപോര്‍ട്ടില്‍ വക്തമാക്കുന്നു. പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം പരിഗണിക്കണം. മറ്റുവഴി ഇല്ലെങ്കില്‍ മാത്രമേ, നിലവിലെ അലൈന്‍മെന്റ് തുടരാവൂ. സമരക്കാരുടെ ആശങ്ക ന്യായമാണെന്നും കേന്ദ്ര പരിസ്ഥിതി സംഘം നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it