kozhikode local

കിഴക്കന്‍ മലയോരം ഡെങ്കിപ്പനി ഭീതിയില്‍



കുറ്റിയാടി: മഴ കനത്തതോടെ കിഴക്കന്‍ മലയോരം ഡെങ്കിപനി ഭീതിയില്‍. മേഖലയിലെ പ്രധാന താലൂക്ക്— ആശുപത്രിയായ കുറ്റിയാടിയില്‍ ദിവസേന നിരവധി പേരാണ് പനിയുമായെത്തുന്നത്. കുറ്റിയാടി, മരുതോങ്കര, കായക്കൊടി, കാവിലുമ്പാറ, നരിപ്പറ്റ, വേളം, കുന്നുമ്മല്‍ എന്നിവിടങ്ങളിലാണു പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റിയാടിയിലേയും സമീപത്തേയും ആശുപത്രികളില്‍ ആയിരത്തിലധികം പേരാണു ചികില്‍സതേടി എത്തിയത്. ഡെങ്കിപ്പനി ബാധിച്ച്—വേളത്ത്—ഒരു വീട്ടമ്മ മരിച്ചതോടെ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത്—വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ഊര്‍ജ്ജിതമാക്കി. പനിബാധിച്ച് ചികില്‍സയില്‍ കഴിയവെ പെരുവയലിലെ ഉണിക്കോള്‍ മണ്ണില്‍ കുഞ്ഞാമി (80) ആണു കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കൊതുകു നശീകരണ യജ്ഞത്തിനും ശുചീകരണ പരിപാടികള്‍ക്കും ബഹുജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചു. ആരോഗ്യവകുപ്പ്, ആശാ വര്‍ക്കര്‍മ്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണു പ്രവര്‍ത്തനം നടത്തുന്നത്.വീട്ടുവളപ്പിലും മറ്റും അലക്ഷ്യമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക്— കുപ്പികള്‍, ചിരട്ടകള്‍, മണ്‍ കലങ്ങള്‍, തൊണ്ടുകള്‍, മറ്റ്— പാഴ്—വസ്തുക്കള്‍ എന്നിവയിലാണ് ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവ പരത്തുന്ന ഈഡിസ്— ഈജിപ്റ്റി വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പെറ്റുപെരുകുന്നതെന്ന് ആരോഗ്യവകുപ്പ്— അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കൊതുകുകള്‍ക്ക്— വളരാന്‍ സാഹചര്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നശിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സി എന്‍ ബാലകൃഷ്ണന്‍ (കുറ്റിയാടി), വി കെ അബ്ദുല്ല (വേളം), എ കെ നാരായണി (നരിപ്പറ്റ), കെ ടി രാജന്‍ (കുന്നുമ്മല്‍), കെ ടി അശ്വതി (കായക്കൊടി), അന്നമ്മജോര്‍ജ്ജ്— (കാവിലുമ്പാറ), കെ എം സതി (മരുതോങ്കര) എന്നിവര്‍ വിവിധ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിവരുന്നു.
Next Story

RELATED STORIES

Share it