Flash News

കിര്‍ഗിസ്താനില്‍ ഉരുള്‍പൊട്ടല്‍ ; 24 മരണം



ബിഷ്‌കെക്: കിര്‍ഗിസ്താനിലെ ഓഷ് മേഖലയില്‍ പേമാരിക്കു പിന്നാലെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഗ്രാമത്തിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 6.40ന് ആയിരുന്നു അപകടം. സൈനികരും മെഡിക്കല്‍ സംഘവുമുള്‍പ്പെടെ 250 പേര്‍ രക്ഷാപ്രവര്‍ത്തനവുമായി അപകടം നടന്ന അയു ഗ്രാമത്തിലെത്തി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു വീടുകള്‍ കൂടി തകര്‍ന്നു. എന്നാല്‍  ആര്‍ക്കും പരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ എത്രയും വേഗം സുരക്ഷിത മേഖലയിലേക്കു നീങ്ങാന്‍ പ്രസിഡന്റ് ആദം ബയേവ് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും റിപോര്‍ട്ടുണ്ട്. ഇതിനിടെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ ഒഴിപ്പിച്ചു തുടങ്ങി. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it