World

കിമ്മും പിതാവും ബ്രസീല്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു

ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായി ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും പിതാവ് കിങ് ജോങ് ഇല്ലും കൃത്രിമമായി ബ്രസീലിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. 1990കളിലാണ് സംഭവം. യൂറോപ്യന്‍ സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്. പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ ഉത്തര കൊറിയന്‍ ഭരണാധികാരികളുടേതാണെന്നത്് വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, ബ്രസീലിലെ ഉത്തര കൊറിയന്‍ എംബസി ഇക്കാര്യം നിഷേധിച്ചു. ആരോപണത്തില്‍ അന്വേഷണം നടത്തിവരുന്നതായി ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രസീല്‍ പാസ്‌പോര്‍ട്ടില്‍ ഉത്തരകൊറിയന്‍ ഭരണാധികാരികളുടെ പേരുകള്‍ ജോസഫ് പോങ് എന്നും ജോങ് ചോയി എന്നുമാണ്. രണ്ട് പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് ഇവര്‍ വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍, വിസ ലഭിച്ചോ എന്നത് വ്യക്തമല്ല. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രസീല്‍, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തതായും സുരക്ഷാ വിഭാഗം പറയുന്നു.
Next Story

RELATED STORIES

Share it