kasaragod local

കിഫ്ബിയുടെ ഫണ്ട് ചെറുകിട നിര്‍മാണപദ്ധതികള്‍ക്കും നല്‍കണമെന്ന്



കാസര്‍കോട്: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിലൂടെ സമാഹരിക്കുന്ന പണത്തിന്റെ നിശ്ചിത ശതമാനം ചെറുകിടനിര്‍മാണ പദ്ധതികളുടെ നടത്തിപ്പിനു കൂടി വിനിയോഗിക്കണമെന്ന് കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുപ്പതിനായിരം ചെറുകിട കരാറുകാര്‍, ലക്ഷക്കണക്കിനു നിര്‍മാണ തൊഴിലാളികള്‍, വാഹനഉടമകള്‍, മെറ്റീരിയല്‍ സപ്ലയേഴ്‌സ് എന്നിവരുടെ ആശ്രയമായ ചെറുകിട മേഖല ഫണ്ട് ദൗര്‍ലഭ്യം മൂലം അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. ബജറ്റ് വിഹിതം മാത്രം ആശ്രയിച്ച് ചെറുകിട മേഖലയിലെ കുടിശിക പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ്് വര്‍ഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കല്ലട്ര അധ്യക്ഷത വഹിച്ചു. ഇ അബൂബക്കര്‍ ഹാജി സംസാരിച്ചു. ഭാരവാഹികള്‍: ടി എ അബ്ദുര്‍റഹ്മാന്‍ (പ്രസിഡന്റ്), സി എല്‍ മുഹമ്മദ് ഹനീഫ് (വര്‍ക്കിങ് പ്രസിഡന്റ്്), കെ ഗോപിനാഥന്‍, നിസാര്‍ കല്ലട്ര, കെ എം അബ്ദുല്ലക്കുഞ്ഞി (വൈസ് പ്രസിഡന്റ്്), ബി കെ മുഹമ്മദ് (ജനറല്‍ സെക്രട്ടറി), എം ടി കബീര്‍, എം എ എച്ച് സുനൈഫ്, സി എന്‍ ഇക്ബാല്‍, ഹക്കീം മാര, ഇ ഐ മുഹമ്മദ്കുഞ്ഞി (സെക്രട്ടറി), എം കെ അബ്ദുര്‍റഹ്മാന്‍ (ഖജാഞ്ചി).
Next Story

RELATED STORIES

Share it