Flash News

കിണറ്റില്‍ നിന്ന് ടിപ്പുവിന്റെ 1000 റോക്കറ്റുകള്‍ കണ്ടെത്തി

കിണറ്റില്‍ നിന്ന് ടിപ്പുവിന്റെ 1000 റോക്കറ്റുകള്‍ കണ്ടെത്തി
X


ബംഗളൂരു: ടിപ്പു സുല്‍ത്താല്‍ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന 1000 റോക്കറ്റുകള്‍ കണ്ടെത്തി. ഷിമോഗയിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ പുരാവസ്ഥു വകുപ്പ് നടത്തിയ ഖനനത്തിലാണ് റോക്കറ്റുകള്‍ കണ്ടെത്തിയത്. 18ാം നൂറ്റാണ്ടിലേതാണ് റോക്കറ്റുകളും ഷെല്ലുകളുമെന്ന് പുരാവസ്ഥു വകുപ്പ് അധികൃതര്‍ അറിയിച്ചു.
പുരാവസ്തു രേഖകള്‍ പ്രകാരം ഷിമോഗ ടിപ്പു സുല്‍ത്താന്റെ സാമ്രാജ്യത്തില്‍ പെട്ടതാണ്. 1799ല്‍ ബ്രിട്ടീഷുകാരുമായി നടന്ന നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിലാണ് ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെടുന്നത്. ബ്രിട്ടീഷ് കോണ്‍ക്രീവ് റോക്കറ്റിന്റെ ആദിരൂപമായ മൈസൂരിയന്‍ എന്നറിയപ്പെടുന്ന റോക്കറ്റ് ടിപ്പുവാണ് വികസിപ്പിച്ചെടുത്തത്.
'കിണറ്റില്‍ നിന്ന് വെടിമരുന്നിന്റെ ഗന്ധം പുറത്ത് വന്നതാണ് ഖനനത്തിലേക്ക് നയിച്ചതെന്ന് പുരാവസ്ഥു അധികൃതര്‍ അറിയിച്ചു. 15 പേരടങ്ങുന്ന സംഘം മൂന്ന് ദിവസമെടുത്താണ് ഖനനം പൂര്‍ത്തിയാക്കിയത്. 12 ഉം 14 ഉം ഇഞ്ച് നീളത്തിലുള്ള റോക്കറ്റുകള്‍ ഷിമോഗയിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കും. ഷിമോഗ ടിപ്പു സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ യുദ്ധത്തിലാണ് ടിപ്പു റോക്കറ്റുകള്‍ ഉപയോഗിച്ചതെന്നും പുരാവസ്തു രേഖകള്‍ പറയുന്നു.
Next Story

RELATED STORIES

Share it