malappuram local

കിണറ്റില്‍ കുഴഞ്ഞുവീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി

മലപ്പുറം: വീടിനു മുന്‍വശത്തെ കിണറ് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണ ഗൃഹനാഥനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മലപ്പുറം പൂക്കോട്ടൂര്‍ പുല്ലാര റോട്ടില്‍ കുറുപ്പത്ത് വീട്ടില്‍ മനോജ് (46)നെയാണ് മലപ്പുറം അഗ്നിശമന സേന  അംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 12.50നാണ് സംഭവം. വീട്ടിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ മണ്ണും ചളിയും നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ മനോജ് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു.  നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മനോജിനെ കിണറ്റില്‍ നിന്നും പരിക്കേല്‍ക്കാതെ പുറത്തെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it