World

കിംമായുള്ള ചര്‍ച്ചയില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയേ-ട്രംപ് കൂടിക്കാഴ്ച
നടന്നേക്കില്ലെന്ന് ഉത്തര കൊറിയ സോള്‍: ദക്ഷിണ കൊറിയയും യുഎസും സംയുക്ത സൈനികാഭ്യാസം നടത്തിയതില്‍ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയുക്കുമെന്നും ഉത്തര കൊറിയ സൂചന നല്‍കി.
ജൂണ്‍ 12നു സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയെ അമേരിക്ക പരിഗണിക്കണമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയുമായി നിശ്ചയിച്ചിരുന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ഏതാനും മണിക്കൂര്‍ മുമ്പാണ് ചര്‍ച്ച റദ്ദാക്കിയതായി ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സി കെസിഎന്‍എ അറിയിച്ചത്.
സൈനികാഭ്യാസ നടപടി പ്രകോപനപരമാണ്. ട്രംപ്-കിം കൂടിക്കാഴ്ചയുടെ കാര്യം മറന്നുള്ള പ്രവര്‍ത്തനമാണ് അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. ഏകപക്ഷീയമായ അണ്വായുധ നിരോധ—നമാണ് നിര്‍ദേശിക്കുന്നതെങ്കില്‍ യുഎസുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്ന കാര്യം പുനപ്പരിശോധിക്കും.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ലിബിയന്‍ ശൈലിയിലാണ് യുഎസ് സംസാരിക്കുന്നതെങ്കില്‍ യുഎസ്-ഉത്തര കൊറിയ ഉച്ചകോടിയുടെയും നയതന്ത്രബന്ധങ്ങളുടെയും വിധി എന്തായിരിക്കുമെന്ന് വ്യക്തമാണെന്ന് ഉത്തര കൊറിയയിലെ  വിദേശകാര്യ സഹമന്ത്രി കിം കീ ഗ്വാന്‍ അറിയിച്ചു.
ഏകപക്ഷീയമായി ചര്‍ച്ച നടത്തി തങ്ങളെ ഒരു കോണിലേക്ക് ഒതുക്കാനാണ് യുഎസിന്റെ നീക്കമെങ്കില്‍ അത്തരത്തിലുള്ള ചര്‍ച്ചയ്ക്കു  താല്‍പര്യമില്ല. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും കിം കീ ഗ്വാന്‍ ആരോപിച്ചു.
എന്നാല്‍, സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം ദക്ഷിണ കൊറിയയില്‍ നിന്നോ ഉത്തര കൊറിയയില്‍ നിന്നോ ഔദ്യോഗികമായി ഉണ്ടായിട്ടില്ലെന്നും കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച നടന്നേക്കില്ലെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസുമായുള്ള ഉച്ചകോടിയില്‍ നിന്നു പിന്‍മാറരുതെന്ന് ചൈന ഉത്തര കൊറിയയയോട് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയും യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്നും ടെലിഫോണ്‍ സംഭാഷണത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it