Flash News

കാവേരി കരട് പദ്ധതി കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു

കാവേരി കരട് പദ്ധതി കേന്ദ്രം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു
X

ന്യൂഡല്‍ഹി: കാവേരി ജലം കൈകാര്യം ചെയ്യന്നതിനുള്ള കരട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേന്ദ്ര ജല വിഭവ സെക്രട്ടറി നേരിട്ടെത്തി പദ്ധതി രൂപം സമര്‍പ്പിക്കണമെന്ന് മെയ് 8ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. കാവേരി അഥോറിറ്റിയോ, ബോര്‍ഡോ, കമ്മറ്റിയോ രൂപീകരിക്കാന്‍ തയാറാണെന്നും ഏത് വേണമെന്നത് കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

അതോറ്റിയുടെ മേല്‍നോട്ടത്തിലാണ് റിസര്‍വോയര്‍ കൈകാര്യം ചെയ്യുക. കര്‍ണാടകയും തമിഴ്‌നാടും 40 ശതമാനം വീതം ചെലവ് വഹിക്കും. കേരളം 15 ശതമാനവും പുതുച്ചേരി അഞ്ച് ശതമാനവും ചെലവ് വഹിക്കണം.

പദ്ധതി പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നേരത്തേ, പദ്ധതി രൂപീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it