kozhikode local

കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളില്‍ കനത്ത കൃഷിനാശം; വീടുകള്‍ തകര്‍ന്നു

കുറ്റിയാടി: കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷം ആഞ്ഞടിച്ച കാറ്റ് മലയോര മേഖലയില്‍ വ്യാപകമായ കൃഷി നാശവും വീടുകള്‍ക്ക് സാരമായ കേടുപാടുകളും വരുത്തി. കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്തെ പ്ലാവ്, പൂതംമ്പാറ, നാഗംമ്പാറ, ഒടേരി പൊയില്‍, സംഗമംനഗര്‍, വട്ടിപന, കരിങ്ങാട് എന്നിവിടങ്ങളിലും മരുതോങ്കര പഞ്ചായത്തിലെ പശുകടവ് പ്രദേശങ്ങളിലുമാണ് നാശനഷ്ടം ഉണ്ടായത്്.
ഹെക്ടര്‍ കണക്കിന്ന് കൃഷിഭൂമികളിലെ ആയിരക്കണക്കിന് വാഴയും, തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, ഗ്രാമ്പു, കുരുമുളക്, കൊക്കോ, എന്നീ വിളകളും കാറ്റില്‍ നിലംപൊത്തി. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വട്ടപള്ളില്‍ ജോയിയുടെ 400ഓളം സ്വര്‍ണമുഖി വാഴകളും, വര്‍ഗീസ് മുണ്ടമറ്റം, ജോണ്‍സണ്‍ തേക്കേടത്ത്, രഘു ദാസന്‍, കല്‍ തോപ്പില്‍, പുളക്കണ്ടി കുനിയില്‍ അശോകന്‍, തങ്കപ്പന്‍ തോട്ടും ചിറ, തുടങ്ങിയ കൃഷിക്കാരുടെ ഏകദേശം 50 ലക്ഷത്തോളം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്.
ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ നാദാപുരം എംഎല്‍എ ഇ കെ വിജയന്‍ സന്ദര്‍ശിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപെട്ടു.
Next Story

RELATED STORIES

Share it