കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കല്‍: അടിയന്തര റിപോര്‍ട്ട് തേടി

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കാല്‍നട യാത്രക്കാ ര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നാഷനല്‍ ഹൈവേ പാലക്കാട് മാനേജരോട് അടിയന്തര റിപോ ര്‍ട്ട് തേടി. കലക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ കമ്മീഷനംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസലാണ് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് കാല്‍നടക്കാര്‍ക്കുള്ള അസൗകര്യം പരിഗണിക്കാന്‍ പ്രദേശവാസി ജോസ്‌പോള്‍ നല്‍കിയ പരാതിയിലാണു ന്യൂനപക്ഷ കമ്മീഷനംഗത്തിന്റെ ഉത്തരവ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍ സ്വദേശി സഫിയയുടെ വീടും കടയും പൊളിച്ചുനീക്കുന്ന നടപടിയിലും പിഡബ്ല്യുഡി (റോഡ്‌സ്) അധികൃതരോട് കമ്മീഷന്‍ അടിയന്തര റിപോര്‍ട്ട് തേടി.
പ്രവാസി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ ഒരു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാനും ഉത്തരവിട്ടു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ 53 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ നാലു കേസുകള്‍ തീര്‍പ്പാക്കി. അടുത്ത സിറ്റിങ് നവംബര്‍ 27ന് നടക്കും.

Next Story

RELATED STORIES

Share it