thrissur local

കാലിത്തീറ്റ ഫാക്ടറിയിലെ മാലിന്യ ശേഖരംജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ വെള്ളം മലിനമാക്കുന്നതായി പരാതി

മുരിയാട്: കല്ലേറ്റുംക്കരയിലെ കാലിത്തീറ്റ ഫാക്ടറിയില്‍ ഉല്‍പാദനത്തിന് ശേഷം കൂട്ടിയിട്ടിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ മാലിന്യ ശേഖരത്തില്‍ മഴയെ തുടര്‍ന്ന് ഊര്‍ന്നിറങ്ങിയ ജലം സമീപ തോടുകളിലൂടെ കണ്ണമ്പുഴ പാടത്തും അതിനു ശേഷം ജനസാന്ദ്രതയുള്ള മേഖലയിലെ തോടുകളിലൂടെ ഒഴുകി മുരിയാട് ചിറയില്‍ എത്തിച്ചേര്‍ന്ന് മലിനമാക്കുന്നു.
ചോളം ചീഞ്ഞ മണവും കറുത്തിരുണ്ട നിറവുമാണ് തോടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്. കഴിഞ്ഞ ദിവസം തോട്ടിലെ ചെറുമീനുകളും ഇവിടെ ചത്തു പൊന്തിയ നിലയില്‍ കാണപ്പെട്ടിരുന്നു.
കുടിവെള്ളത്തിന് ഒഴിച്ച് മറ്റു ആവശ്യങ്ങള്‍ക്ക് സമീപ പ്രദേശങ്ങളിലെ ആളുകള്‍ ഈ തോട്ടിലെ വെള്ളത്തിനെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ വെള്ളം ദേഹത്ത് വീണാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ട് തുടങ്ങിയിട്ടുണ്ട് ഈ മേഖലയില്‍ പെടുന്ന മുരിയാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജസ്റ്റിനും ആളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ഷാജനും സ്ഥലം സന്ദര്‍ശിച്ച് നിജ സ്ഥിതികള്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
മാസങ്ങള്‍ക്കു മുന്‍പും ഇതുപോലെ മലിന ജലം ഒഴുകിയപ്പോള്‍ നാട്ടുകാര്‍ കമ്പനിയില്‍ സംഘടിച്ചെത്തി പ്രശ്‌ന പരിഹാരത്തിന് ആവശ്യമുന്നയിച്ചിരുന്നു.
അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ഈ കാര്യത്തില്‍ പുലര്‍ത്തിയില്ലെങ്കില്‍ ഈ മേഖലയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുള്ള ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it