malappuram local

കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും: വൈസ് ചാന്‍സലര്‍

തേഞ്ഞിപ്പലം: സ്വയം തൊഴില്‍ കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ സംരഭകത്വ പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ സര്‍വകലാശാല സംഘടിപ്പിച്ച യുവ സംരഭകത്വ സംഗമവും ചര്‍ച്ചാ ഫോറവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ നല്‍കുന്ന സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ ഇക്കാര്യത്തില്‍ യുവജനങ്ങള്‍ പ്രയോജനപ്പെടുത്തണം.  പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ വ്യവസായ സംരംഭകരുടെ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിക്കുമെന്നും ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചടങ്ങില്‍ പ്രോവൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ എ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദ്, ഡോ.സജി കുര്യക്കോസ്, ഡോ.ഇ കെ സതീഷ്, പി ടി ഹാരിസ്, അജയ് തോമസ്, ഷാമില്‍ സലാം, പ്രജിന  പങ്കെടുത്തു.
Next Story

RELATED STORIES

Share it