കാലിക്കറ്റ് വാഴ്‌സിറ്റിയിലെ റാഗിങ് കേസ് ഉപസമിതി അന്വേഷിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ റാഗിങ് കേസില്‍ അന്വേഷണത്തിന് സിന്‍ഡിേക്കറ്റ് ഉപസമിതി. ഇന്നലെ ചേര്‍ന്ന സിന്‍ഡിേക്കറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സി ന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ആര്‍ ബിന്ദു, കെ കെ ഹനീഫ, ഡോ. ടി എം വിജയന്‍, ഡോ. സി എല്‍ ജോഷി എന്നിവരാണ് സമിതിയംഗങ്ങള്‍.
ഉപസമിതി ജൂലൈ 2നകം റിപോര്‍ട്ട് സിന്‍ഡിക്കേറ്റിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം, നിയമവിരുദ്ധമായി സ്വയം അന്വേഷണസമിതിയുണ്ടാക്കി മേലധികാരികള്‍ അറിയാതെ യുജിസിക്ക് റിപോര്‍ട്ട് നല്‍കിയെന്ന ആരോപണമുന്നയിച്ച് കായിക വകുപ്പ് മേധാവിക്ക് സിന്‍ഡിക്കേറ്റ് നിര്‍ബന്ധിത അവധി നല്‍കി. ജൂലൈ 2 വരെയാണ് നിര്‍ബന്ധിത അവധി.
2016 ജൂണിലാണ് റാഗിങിന് ആസ്പദമായ സംഭവം നടന്നത്. സര്‍വകലാശാലയില്‍ പുതുതായി നിര്‍മിച്ച പുരുഷ ഹോസ്റ്റലില്‍ അന്നത്തെ വി സി ഡോ. എം അബ്ദുല്‍ സലാം കായിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് താമസാനുമതി നല്‍കി. ഇതിനെ എസ്എഫ്‌ഐ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് എസ്എഫ്‌ഐയില്‍ പെട്ടവരും ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവിഭാഗവും മേലധികാരികള്‍ക്ക് ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതില്‍ റാഗിങ് നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് എസ്എഫ്‌ഐ നല്‍കിയ പരാതിയി ല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാ ല്‍, വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിക്കേസായതിനാല്‍ റാഗിങ് നിയമത്തിനു വിധേയമായി നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഇതിനെ തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ യുജിസി സര്‍വകലാശാലയോട് റിപോര്‍ട്ട് തേടി. എന്നാല്‍, ആന്റി റാഗിങ് കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ട് പലതവണ യുജിസി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
Next Story

RELATED STORIES

Share it