കാലാവസ്ഥ റിപോര്‍ട്ട് ചെയ്യാന്‍ ചൈനയില്‍ റോബോട്ട്

ബെയ്ജിങ്: ലോകത്ത് ആദ്യമായി കാലാവസ്ഥ റിപോര്‍ട്ട് ചെയ്യുന്നതിനായി റോബോട്ടിനെ നിയോഗിച്ചു. ചൈനയിലെ ഷാങ്ഹായി ഡ്രാഗണ്‍ ടിവിയാണ് തല്‍സമയം കാലാവസ്ഥ റിപോര്‍ട്ട് ചെയ്യാന്‍ സിയോള്‍സ് എന്ന റോബോട്ട് റിപോര്‍ട്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ തങ്ങളുടെ ജോലി തെറിച്ചേക്കുമെന്ന ആശങ്കയിലാണ് ചൈനയിലെ മാധ്യമപ്രവര്‍ത്തകര്‍. പുതിയ ജോലി തുടങ്ങുന്നതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് ആരംഭദിനത്തില്‍ സിയോള്‍സ് പറഞ്ഞു. മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയറാണ് സിയോള്‍സ്.
ചൊവ്വാഴ്ചയാണ് റിപോര്‍ട്ടിങ് ആരംഭിച്ചത്. ഇതിനോടകം തന്നെ ആകര്‍ഷകമായ അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് സിയോള്‍സ്. കാലാവസ്ഥാ വിവരങ്ങളനുസരിച്ച് തല്‍സമയം വ്യാഖ്യാനങ്ങള്‍ നടത്താനും സാങ്കേതികവിദ്യവഴി സിയോള്‍സിന് സാധിക്കും. അതേസമയം, റോബോട്ടുകള്‍ പൂര്‍ണമായും റിപോര്‍ട്ടര്‍മാരുടെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഷാങ്ഹായി മീഡിയ ഗ്രൂപ്പിലെ ന്യൂസ് ഡയറക്ടര്‍ സോങ് ജിയോന്‍മിങ് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it