കാലാവധി അവസാനിക്കുന്ന പട്ടികയില്‍ 15,000ഓളം പേര്‍

തിരുവനന്തപുരം: 2015 ഏപ്രിലില്‍ പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ആശങ്കയിലാവുന്നത് 15,000ഓളം ഉദ്യോഗാര്‍ഥികള്‍. 23,792 ഉദ്യോഗാര്‍ഥികള്‍ മെയിന്‍ ലിസ്റ്റില്‍ ഇടംനേടിയെങ്കിലും ആകെ നിയമനം നേടിയത് 8,240 പേരാണ്. മൂന്നുവര്‍ഷത്തെ ശരാശരി നിയമനം 31.24 ശതമാനം മാത്രമാണ്. ഇക്കാര്യം കഴിഞ്ഞ ഡിസംബര്‍ 28ന് തേജസ് പുറത്തുകൊണ്ടുവന്നിരുന്നു.
2009ലെ ലിസ്റ്റില്‍ നിന്ന് 15,404 പേരും 2012ലെ ലിസ്റ്റില്‍ നിന്ന് 11,974 പേരും സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയിരുന്നു.  ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനം നടത്തിയ റാങ്ക് ലിസ്റ്റാണ് നിലവിലെ എല്‍ഡിസി  ലിസ്റ്റ്. നിലവിലെ ലിസ്റ്റിലുള്ള ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികളാണ്. ഇത്തവണ സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊരു അവസരം ഇവരെ തേടിയെത്തില്ലെന്നതാണ് വസ്തുത.
Next Story

RELATED STORIES

Share it