ernakulam local

കാലടി ടൗണില്‍ മാലിന്യക്കൂമ്പാരം

കാലടി: ജല പ്രളയത്തിനുശേഷം കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ ചാക്കുകെട്ടുകള്‍ പഞ്ചായത്ത് ഇടപെട്ട് നിക്ഷേപ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വീണ്ടും ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയത്തിന് സമീപം നടപ്പാതയില്‍ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി ടൗണുകളില്‍ ഇവ നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി വേണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറക്ക് മുന്നില്‍ തന്നെയാണ് മാലിന്യ നിക്ഷേപം എന്ന താണ് വിരോധാഭാസം.
ഇനിമുതല്‍ റോഡുവക്കില്‍ തള്ളുന്ന മാലിന്യം പഞ്ചായത്ത് നീക്കം ചെയ്യില്ലെന്നും പച്ചക്കറി, ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റില്‍ ഉടമകള്‍ തന്നെ നിക്ഷേപിക്കണമെന്നുമാണ് പ്രസിഡന്റ് പറയുന്നത്. ഇവയില്‍നിന്ന് കൊതുക്, എലി തുടങ്ങിയവ പെരുകാനും ഇവ പരത്തുന്ന രോഗങ്ങള്‍ വ്യാപിക്കുവാനും സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടപ്പെടുന്നു. വ്യാപാരികളും യാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it