കാറ്റാടി യന്ത്രത്തിന്റെ മറവില്‍ തട്ടിപ്പ്: സരിത എസ് നായരുടെ ജാമ്യഹരജി തള്ളി

തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ കേസില്‍ സരിത എസ് നായരുടെ ജാമ്യഹരജി തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നിരസിച്ചു.
തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്റ് കണക്റ്റ് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.
2009ലാണ് കേസിന് ആസ്പദമായ സംഭവം. കേസില്‍ കോടതി നേരത്തേ സരിതയ്‌ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രതികള്‍. തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തവിതരണ അവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ഇതിലേക്കായി 4,50,000 രൂപ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ പരാതിക്കാരന്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, കാറ്റാടി യന്ത്രങ്ങള്‍ നല്‍കാതെ വന്നപ്പോള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it