World

കാറ്റലന്‍ നേതാവ് കാള്‍സ് പ്യൂജിമോണ്ട് അറസ്റ്റില്‍

ബ്രസ്സല്‍സ്: കാറ്റലോണിയന്‍ വിമത നേതാവ് കാള്‍സ് പ്യൂജിമോണ്ടിനെ ജര്‍മനിയില്‍ അറസ്റ്റ് ചെയ്തതായി ഷെല്‍സ്‌വിഗ് ഹോള്‍സ്‌റ്റൈന്‍ സര്‍ക്കാര്‍ അറിയിച്ചു. പ്യൂജിമോണ്ടിനെതിരേ സ്‌പെയിന്‍ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഡാനിഷ് അതിര്‍ത്തിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നു ജര്‍മന്‍ പോലിസ് സ്ഥിരീകരിച്ചു.
ഫിന്‍ലന്‍ഡിലായിരുന്ന പ്യൂജിമോണ്ട് അറസ്റ്റ് വാറന്റിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. സ്‌പെയിനിലെ കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് പ്രവിശ്യാ ഭരണാധികാരിയായിരുന്ന പ്യൂജിമോണ്ട് നേതൃത്വം നല്‍കിയിരുന്നു.
എന്നാല്‍, സ്വാതന്ത്ര്യശ്രമം പരാജയപ്പെടുകയും സ്പാനിഷ് സര്‍ക്കാര്‍ പ്യൂജിമോണ്ട് അടക്കമുള്ളവര്‍ക്കെതിരേ രാജ്യദ്രോഹ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തുകയുമായിരുന്നു. സ്‌പെയിനില്‍ തിരിച്ചെത്തിയാല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കാറ്റലന്‍ നേതാവിനെതിരേ ചുമത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it