കാറില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടികൂടി
BY fousiya sidheek6 May 2017 4:25 AM GMT
fousiya sidheek6 May 2017 4:25 AM GMT
ചവറ: വാഗണര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടികൂടി. തേവലക്കര മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന എഴുപത്തി ഏഴാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് അരി പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കറണ്ട് പോയ സമയം നോക്കിയാണ് അരി കടത്താന്‍ ശ്രമിച്ചത്. ഈ സമയം ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ചോദ്യം ചെയ്യുകയും പോലിസില്‍ അറിയിക്കുകയുമായിരുന്നു. കുസുമ കുമാരി എന്ന വ്യക്തിയുടെ പേരില്‍ ലൈസന്‍സുള്ള റേഷന്‍ കട നടത്തിവരികയായിരുന്ന തേവലക്കര പടിഞ്ഞാറ്റക്കര തുണ്ടില്‍ ഡാനിയല്‍, കടത്താന്‍ ശ്രമിച്ച കാറിന്റെ ഉടമ കോശി വൈദ്യന് എന്നിവരെ തെക്കുംഭാഗം പോലിസ് അറസ്റ്റ് ചെയ്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണ വിധേയമായി കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT