കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കെ എം മാണി
BY kasim kzm28 July 2018 3:50 AM GMT
kasim kzm28 July 2018 3:50 AM GMT
കോട്ടയം: കാലവര്‍ഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ധന കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ആറുമാസത്തെ മോറട്ടോറിയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ എം മാണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ തകര്‍ച്ചയാണുണ്ടായത്. കാര്ഷികോല്പന്നങ്ങള്ക്കുള്ള വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ കര്‍ഷകരെയാണ് കാലവര്‍ഷം ഏറെ ബാധിച്ചത്. അതിവൃഷ്ടി തുടങ്ങി ദിവസങ്ങളായെങ്കിലും സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ തിരിഞ്ഞുനോക്കിയിട്ടില്ല. പാവപ്പെട്ട കര്‍ഷകര്‍ക്കും കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന നിര്‍ധനര്‍ക്കും സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്നു കെ എം മാണി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT