Alappuzha local

കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി വര്‍ക്കിങ് ഗ്രൂപ്പ് യോഗം

അരൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലെ 2017-18 വര്‍ഷത്തേക്ക് കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കി വര്‍ക്കിങ് ഗ്രൂപ്പ് പദ്ധതി രൂപീകരണ യോഗം നടത്തി.അരൂര്‍ കളപ്പുരക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ അധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയിലെ കറിവേപ്പ് ഗ്രാമം, സുഗന്ധവ്യഞ്ജന ക്യഷി, മാര്‍ക്കറ്റിങ്  ഔട്ട്‌ലെറ്റ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചട്ടുണ്ട്. മ്യഗസക്ഷണമേഖലയില്‍ വനിതകള്‍ക്ക് വരുമാനദായകങ്ങളായ ആട് ,താറാവ്, കിടാരി, മുട്ടഗ്രാമം തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തി. മല്‍സ്യത്തൊഴിലാളികള്‍ക്ക് യന്ത്രവല്‍കൃത വള്ളം നല്‍കും. അരൂര്‍,ചന്തിരൂര്‍ മാര്‍ക്കറ്റ്, എരിയകുളത്തിനു സമീപം എന്നിവിടങ്ങളില്‍ 3 ഏയ്‌റോബിക്ക് പ്ലാന്റുകള്‍ സ്ഥാപിക്കും. ഭവന രഹിതരായ 597 പേര്‍ക്ക് വീട് ലഭ്യമാക്കും. പഞ്ചായത്തിലും, ക്യഷിഭവനിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉപയോഗം കുറക്കും. തെരുവോരങ്ങളില്‍ എല്‍ഇഡി ലാമ്പുകള്‍ സ്ഥാപിക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഉഷാ അഗസ്റ്റിന്‍ പദ്ധതി അവതരണം നടത്തി.
Next Story

RELATED STORIES

Share it