thrissur local

കാര്‍ട്ടൂണിസ്റ്റുകള്‍ അമര്‍ച്ച ചെയ്യപ്പെടുന്ന കാലം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

തൃശൂര്‍: കാര്‍ട്ടൂണ്‍ എന്നാലെന്ത് എന്ന് മനസിലാക്കാന്‍ കഴിയാതെ കാര്‍ട്ടൂണിസ്റ്റുകളെ എപ്രകാരം അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന ആലോചനയില്‍ അധികാരശക്തികള്‍ എത്തിനില്‍ക്കുന്ന അങ്ങേയറ്റം അസഹിഷ്ണുതയുടെ കാലത്തിലൂടെയാണ്കടന്നുപോവുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച ദ്വിദിന കാര്‍ട്ടൂണ്‍ ക്യാംപില്‍ കാര്‍ട്ടൂണ്‍ കലയും കലാപവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്യാംപ് നിയമസഭ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലയാള കാര്‍ട്ടൂണ്‍ നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായാണ് കേരള ലളിതകലാ അക്കാദമി കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ട്ടൂണും അസഹിഷ്ണുതയും എന്ന വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ കെ, കാര്‍ട്ടൂണിന്റെ നൂറ് വര്‍ഷങ്ങള്‍ വിഷയത്തില്‍ സുധീര്‍നാഥ്, കാര്‍ട്ടൂണും രാഷ്ട്രീയവും വിഷയത്തില്‍ മുന്‍ മന്ത്രി എംഎ ബേബി, കാര്‍ട്ടൂണും മാധ്യമവും എന്ന വിഷയത്തില്‍ ആര്‍എസ് ബാബു, കാര്‍ട്ടൂണും കാരിക്കേച്ചറും വിഷയത്തില്‍ തോമസ് ആന്റണി ക്ലാസെടുത്തു. ഇന്ന് കാര്‍ട്ടൂണും കുട്ടികളും വിഷയത്തില്‍ മോഹന്‍ദാസ്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ശരീരഭാഷ വിഷയത്തില്‍ ബൈജു പൗലോസ് ക്ലാസെടുക്കും.
Next Story

RELATED STORIES

Share it