Alappuzha local

കാരുണ്യ ഫണ്ടുമായി കണ്ണാടി സ്‌കൂളിലെ കുട്ടികള്‍ കലക്ടറുടെ മുന്നിലെത്തി

കുട്ടനാട്: കണ്ണാടി ഗവ.യൂപിസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഓഖി ദുരന്തത്തില്‍ ജീവിതം പ്രതിസന്ധിയിലായവര്‍ക്ക് സഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കുട്ടികളും അധ്യാപകരും ചേര്‍ന്ന് ശേഖരിച്ച തുകയാണ് ജില്ലാ കലക്ടര്‍ ടി വി അനുപമയെ ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം കലക്ട്രേറ്റില്‍ നേരിട്ടെത്തിയാണ് സഹായം കൈമാറിയത്.പഠനത്തോടൊപ്പം തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി വിദ്യാര്‍ത്ഥികള്‍ നടത്തണമെന്ന് കലക്ടര്‍ ഉപദേശിച്ചു. സഹായവുമായി എത്തിയതിന്റെ കാരണത്തെ കുറിച്ച് കുട്ടികളോട്  കലക്ടര്‍ നേരിട്ട് ആശയ വിനിമയം നടത്തി.വിദ്യാര്‍ത്ഥികള്‍ ഏല്‍പ്പിച്ച തുക അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.ഓഖി ദുരന്തത്തിന്റെ പ്രത്യാഘതങ്ങളെ കുറിച്ചുളള കലക്ടറുടെ ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ മറുപടി അഭിനന്ദനാര്‍ഹം ആയിരുന്നു.കലക്ട്രേറ്റും കലക്ടറുടെ ചേംബറും  കലക്ടറുമായുള്ള ആശയവിനിമയവുമെല്ലാം കുട്ടനാട്ടിലെ ഈ പിഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായിരുന്നു.പ്രധാനാധ്യാപകന്‍ ടി എസ് പ്രദീപ്കുമാറും വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് തുക കലക്ടര്‍ക്ക് കൈമാറി.അധ്യാപകരായ കെ സി സുമ, മിനിമോള്‍ ഫ്രാന്‍സിസ്, പി പി ബിജു, എ സുനില്‍, പി എസ് ആശ, കെ എസ് ശരത്ത് സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it