malappuram local

കാരുണ്യവഴിയിലൂടെ വളയം തിരിച്ച്് കൊണ്ടോട്ടിയിലെ ബസ്സുകള്‍

കൊണ്ടോട്ടി: കാരുണ്യ വഴിയില്‍ സേവനവുമായി ബസ് ഉടമകളും ജീവനക്കാരും. കൊണ്ടോട്ടി ഏരിയ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കാരുണ്യത്തിന് ഒരു കൈത്താങ്ങ് എന്ന പേരില്‍ ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് സര്‍വീസ് നടത്തിയത്. കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് ധനശേഖരണാര്‍ത്ഥമായിരുന്നു സര്‍വീസ്. കൊണ്ടോട്ടി സ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 135 ബസ്സുകള്‍ പങ്കാളികളായി. ടിക്കറ്റ് റാക്കും ബാഗുമെല്ലാം ഒഴിവാക്കി ബക്കറ്റ് ഉപയോഗിച്ചായിരുന്നു ധനസമാഹരണം. എല്ലാ ബസ്സുകളും പ്രവര്‍ത്തനം വിശദീകരിച്ചുള്ള അനൗണ്‍സ്‌മെന്റും ഒരുക്കിയിരുന്നു. കൊണ്ടോട്ടിയില്‍നിന്ന് മലപ്പുറം, ഫറോക്ക്, അരീക്കോട്, എടവണ്ണപ്പാറ, യൂനിവേഴ്‌സിറ്റി, കൊളപ്പുറം ഭാഗങ്ങളിലേക്കുള്ള ബസ്സുകളായിരുന്നു സര്‍വീസ് നടത്തിയവ. ടി വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പി എ ജബ്ബാര്‍ ഹാജി, റിയാസ് മുക്കോളി, പ്രമോദ് ദാസ്, ടി എ ലത്തീഫ്, വേലുക്കുട്ടി, കെ എ മൊയ്തീന്‍ കുട്ടി, ഷാജഹാന്‍ റഹ്മാനി സംസാരിച്ചു. എ ടി സെയ്തലവി, പി പി സാജിദ്, കുഞ്ഞിക്ക, കെ കെ മുഹമ്മദ്, പി കെ റഫീഖ്, പി കെ ബാവ, സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it