Kottayam Local

കാരുണ്യത്തിന്റെ ബക്കറ്റുമായി സ്വകാര്യ ബസ്സുകള്‍

വൈക്കം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനസൃഷ്ടിക്കായി കൈകോര്‍ത്ത് വൈക്കത്തെ സ്വകാര്യ ബസ്സുകള്‍. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും നവകേരള സൃഷ്ടിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാരുണ്യയാത്ര നടത്തി തുക സമാഹരിച്ചു. ഇന്നലെ ഒരു ദിവസത്തെ കളക്ഷന്‍ ആണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നത്. കാരുണ്യയാത്രയുടെ താലൂക്ക്തല ഉദ്ഘാടനം സി കെ ആശ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പി ശശിധരന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി വി സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ഡി പ്രസാദ്, സെക്രട്ടറി സണ്ണി എബ്രഹാം, ഖജാന്‍ജി പോള്‍ അലക്‌സ് സംസാരിച്ചു.കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം വൈക്കം യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇന്നലെ സര്‍വീസ് നടത്തിയ മുഴുവന്‍ ബസുകളുടെയും ഒരു ദിസത്തെ കലക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ദളവാക്കുളം ബസ് സ്റ്റാന്റില്‍ ജോയിന്റ് ആര്‍ടിഒ ജെബി ചെറിയാന്‍ സര്‍വീസ് ഫഌഗ് ഓഫ് ചെയ്തു. ഓപ്പറേറ്റേഴ്‌സ് ഫോറം യൂനിറ്റ് പ്രസിഡന്റ് ജോസഫ് ഇടത്തില്‍, സെക്രട്ടറി വിനൂപ് വിശ്വം, നഗരസഭ ചെയര്‍മാന്‍ പി ശശിധരന്‍, സി ശിവപ്രസാദ്, പി ഡി ജോസഫ്, ജോര്‍ജ് ജോണ്‍, അനില്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. പൊന്‍കുന്നം: സ്വകാര്യ ബസ്സുകളുടെ ഇന്നലെത്തെ യാത്ര കാരുണ്യയാത്രയായിരുന്നു. ബാഗിനു പകരം കണ്ടക്ടറുടെ കൈയില്‍ ബക്കറ്റുമായി ആണ് നിന്നത്. ുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാനായിരുന്നു സ്വകാര്യ ബസ്സുകളുടെ ഈ ദിവസത്തെ യാത്ര. പല യാത്രക്കാരും ടിക്കറ്റിന്റെ പണത്തേക്കാള്‍ കൂടുതല്‍ ബക്കറ്റിലിട്ടു. വിദ്യാര്‍ഥികള്‍ സൗജന്യനിരക്കിലുള്ള യാത്രക്കു പകരം സംഭാവന നല്‍കി യാത്ര ചെയ്തു. ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ നൂറു ബസ്സുകളാണ് കാരുണ്യയാത്ര നടത്തിയത്. ഓരോ ബസ്സില്‍ നിന്ന് എത്ര രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയതെന്നു പ്രസിദ്ധീകരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it