thrissur local

കാരയങ്കാട് പാറക്കുണ്ടിലെ സംഘര്‍ഷം: 11 പേര്‍ക്കെതിരേ കേസ്‌

വടക്കഞ്ചേരി: കാരയന്‍ങ്കാട് പാറക്കുണ്ടിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ പ്രദേശത്തെ വീട്ടമ്മയെ ബൈക്ക് മുട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റവും, അതിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തിലുമാണു രണ്ടു പേരുടെ പരാതിയില്‍ 11 പേര്‍ക്കെതിരേ വടക്കഞ്ചേരി പോലിസ് കേസെടുത്തത്.
ഇരുമ്പ് ദണ്ടു കൊണ്ടുള്ള അടിയേറ്റ് കാലിലെ എല്ലൊടിഞ്ഞ പാര്‍വ്വതിയുടെ പരാതിയി ല്‍ പാറക്കുണ്ട് ഇബ്രാഹീമിന്റെ മക്കളായ ജാഫര്‍, അന്‍വര്‍ ഇവരുടെ സഹോദരി ഭര്‍ത്താവ് മുജീബ്, പാറക്കുണ്ട് കൃഷണന്റെ മകന്‍ വിനു, ബൈക്ക് മുട്ടി പരിക്കേറ്റ വീട്ടമ്മ ഓമനയുടെയും സുന്ദരന്റേയും മക്കളായ സുധീഷ്, സുജീന്ദ്രന്‍, വിഷ്ണു എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അന്‍വറിന്റെ പരാതിയില്‍ പാര്‍വ്വതിയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍, മക്കളായ സഞ്ജയ്, രഞ്ജിത്ത്, ഇവരുടെ സുഹൃത്ത് ഇജാസ് എന്നിവര്‍ക്കേതിരേയും കേസെടുത്തു. സംഘര്‍ഷത്തിനിടയില്‍ അ ന്‍വറിന്റെ കാറിന്റെ ചില്ലുകള്‍ ആരാണ് തകര്‍ത്തതെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്. വലതുകാലിന്റെ മുട്ടിലെ ചിരട്ടയും, താഴെ ഉള്ള എല്ലിനും പൊട്ടലേറ്റതിനാല്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാര്‍വ്വതിയെ വിദഗ്ത ചികിത്സക്കായി ശനിയാഴ്ച്ച രാത്രി തന്നെ തൃശ്ശൂര്‍ ഗവ.മെഡി. കോളജിലേക്ക് മാറ്റി. ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തും. പരിക്കറ്റു പറ്റിയ ഇവരുടെ മക്കളായ രഞ്ജിത്തും, സഞ്ജയും താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍  തുടരുകയാണ്.രഞ്ജിത്തിന്റെ ബൈക്ക് തട്ടി പരിക്ക് പറ്റിയ ഓമനയും ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it