കായികഭവന്‍ നിര്‍മിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പോര്‍ട്സ് കൗണ്‍സില്‍, കായിക-യുവജന കാര്യാലയം, വിവിധ സ്—പോര്‍ട്‌സ് അസോസിയേഷനുകള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് കായികഭവന്‍ നിര്‍മിക്കുന്നു. കായികമേഖലയിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57 സ്—റ്റേഡിയങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുള്‍െപ്പടെ 700 കോടി രൂപയുടെ പ്രവൃത്തിയാണ് കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവച്ചിട്ടുള്ളത്. കായികവകുപ്പിനു കീഴില്‍ നിര്‍മിച്ച പിണറായി സ്വിമ്മിങ്പൂള്‍ നവംബര്‍ 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ധര്‍മടം അബു ചാത്തുക്കുട്ടി സ്—റ്റേഡിയം, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്—റ്റേഡിയം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം 6ന് നടക്കും.
Next Story

RELATED STORIES

Share it