Flash News

കാന്‍ ഫെസ്റ്റിവല്‍ : പാം ഡി ഓര്‍ ദി സ്‌ക്വയറിന്



പാരിസ്: എഴുപതാമത് കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ പ്രധാന പുരസ്‌കാരമായ പാം ഡി ഓര്‍ റൂബന്‍ ഓസ്റ്റ്‌ലന്‍ഡ് സംവിധാനം ചെയ്ത ദി സ്‌ക്വയറിന്. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന്‍ കരസ്ഥമാക്കി. ഹ്രസ്വചിത്രങ്ങള്‍ക്കുള്ള പാം ഡി ഓര്‍, ക്യു യാങ് സംവിധാനം ചെയ്ത എ ജെന്റില്‍മാന്‍ നൈറ്റ് നേടി. അമേരിക്കന്‍ സിവില്‍ യുദ്ധം പശ്ചാത്തലമാക്കി ദ ബിഗ്വില്‍ഡ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോളയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ഫ്രഞ്ച് സംവിധായകന്‍ ലിയോനോര്‍ സെരെയ്‌ല്ലെയുടെ കന്നിചിത്രമായ ഴോണ്‍ ഫെമ്മെയ്ക്കാണ് മികച്ച ചിത്രത്തിനുള്ള കാമറ ഡി ഓര്‍ ലഭിച്ചത്. ദി ഫെയ്ഡിലെ അഭിനയത്തിന് ഡയാനെ ക്രൂഗറിനെ മികച്ച നടിയായും യുവേര്‍ നെവര്‍ റിയലി ഹിയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് ചലച്ചിത്രമായ 120 ബീറ്റ്‌സ് പെര്‍ മിനിറ്റ് ഗ്രാന്‍പ്രീ പുരസ്‌കാരം സ്വന്തമാക്കി.ഹ്രസ്വചിത്രങ്ങള്‍ക്കുള്ള പാം ഡി ഓര്‍ ക്യു യാങ് സംവിധാനം ചെയ്ത എ ജെന്റില്‍ നെറ്റിന് ആണ്.
Next Story

RELATED STORIES

Share it