malappuram local

കാട്ടാനശല്ല്യം: കര്‍ഷകര്‍ക്ക് ആശ്വാസവുമായി കര്‍ഷകസംഘം നേതാക്കള്‍ വീടുകളിലെത്തി

എടക്കര: കാട്ടാനശല്ല്യത്തില്‍ പൊറുതിമുട്ടി വീടുപേക്ഷിച്ച് മടങ്ങുന്ന വഴിക്കടവിലെ കര്‍ഷകര്‍ക്കാശ്വാസവുമായി കര്‍ഷക സംഘം നേതാക്കള്‍ വീടുകളിലെത്തി. ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രഫ. എം തോമസ്മാത്യു, എം സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.
വനമേഖലയോട് ചേര്‍ന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.  കര്‍ഷകരുടെ ക്യഷിയും വിട്ടുകളും നശിപ്പിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ജീവന് പോലും  ഭീഷണിയിലായ സാഹചര്യത്തില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ബന്ധു വീടുകളിലേക്ക് താമസം മുറ്റുന്ന അവസ്ഥയാണുള്ളത്. തണ്ണിക്കടവ്, കല്ലായിപ്പൊട്ടി എന്നിവിടങ്ങളിലെ തോട്ടുങ്ങല്‍ രാജന്‍,   മുഹമ്മദ്  എന്നീ കര്‍ഷകരാണ് കാട്ടാനയുടെ കെല വിളിയില്‍ പേടിച്ച്  വീട് ഉപേക്ഷിച്ചത്. മുന്‍പ് ഇവിടെ താമസിച്ചിരുന്ന ആദിവാസി യുവതി സുമതിയെ ആന ചവിട്ടി കൊന്നിരുന്നു.  ഇസ്ഹാക്ക് കരിമ്പനക്കല്‍, ബിന്‍സിയ കളത്തുംപടിക്കല്‍ എന്നിവര്‍ ഷിറ്റ് മേഞ്ഞ ചുമരില്ലാത്ത വീട്ടില്‍  ആനപ്പേടിയില്‍ ഉറക്കമില്ലാരാവുകള്‍ തളളിനീക്കുന്നു. മുഹമ്മദ് കെല്ലേരിയുടെ  റബ്ബര്‍ തൈകള്‍ കാട്ടാനകള്‍ നശിപ്പിക്കുന്നത്  പതിവായതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
തൈതൊടിക മുഹമ്മദിന്റെ തെങ്ങും പഌവും അടക്കം പറമ്പിലെ മുഴുവന്‍ കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചു. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി വനം, കൃഷി, റവന്യു വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു സി.പി.എം ലോക്കല്‍ സെക്രട്ടറി കെ ടി വര്‍ഗീസ്, വി ടി അഹമ്മദ്, മുജീബ് ചീനിക്കല്‍, അഹമ്മദ്കുട്ടി മലപ്പുറവന്‍,  ടി കെ സക്കീര്‍ ഹുസൈന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it