malappuram local

കാടിന്റെ മക്കളെ സ്‌കൂളിലെത്തിക്കാന്‍ എസ്എസ്എ നടപടി തുടങ്ങി

കാളികാവ്: കാടിന്റെ മക്കളെ സ്‌കൂളിലെത്തിക്കാന്‍ എസ്എസ്എ നടപടികള്‍ ആരംഭിച്ചു. ആദിവാസി ഊരുകളിലെ വിദ്യാഭ്യാസ സ്ഥിതിവിവര കണക്കെടുപ്പാണ് തുടങ്ങിയത്. വിവര ശേഖരണത്തിനായി ബിആര്‍സി അധികൃതര്‍ ചിങ്കക്കല്ല് ആദിവാസി കോളനിയിലെത്തി. മുഴുവന്‍ കുട്ടികളേയും സ്‌കൂളുകളിലെത്തിക്കുന്നതിന് വേണ്ടി  ആദിവാസി ഊരുകളില്‍ നേരിട്ടെത്തി  കണക്കെടുപ്പിന്റെ ഭാഗമായിട്ടാണ് ചിങ്കക്കല്ലില്‍ എത്തിയത്.
സമഗ്ര ശിക്ഷ അഭിയാന്‍ വണ്ടൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കുക എന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയില്‍ അധികൃതര്‍ നേരിട്ട് എത്തി കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഇനിയും വിദ്യാലയ പ്രവേശനത്തിന് മടി കാണിക്കുന്ന കട്ടികളൊ  രക്ഷിതാക്കളൊ ഉണ്ടെങ്കില്‍ അവരെ സ്‌കൂളിലെത്തിക്കുകയാണ് ലക്ഷ്യം. കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ ഷെല്‍ട്ടര്‍ തുടങ്ങിയിട്ടുണ്ട്.
ഈ കേന്ദ്രത്തിലെത്തിക്കുകയും പഠനത്തോടും വിദ്യാഭ്യാസത്തോടും താല്‍പര്യമുള്ളവരാക്കുകയും ചെയ്യുക എന്നത് സര്‍വെയുടെ ലക്ഷ്യങ്ങളെന്ന് വണ്ടൂര്‍ ബിപിഒ ഷൈജി ടി മാത്യു പറഞ്ഞു. െ്രെടനര്‍മാരായ പി പി അനീസ്, പി വി ബാബു, എന്നിവരും കോര്‍ഡിനേറ്റര്‍മാരായ കെ സി ശ്രീജിത്ത്, ടി പി ഫിറോസ് എന്നിവരും അടങ്ങുന്ന സംഘമാണ് കാട് കയറി കോളനിയിലെത്തിയത്.
കരുവാരക്കുണ്ട് പുറ്റള ആദിവാസി കോളനിയിലും സംഘം നേരിട്ടെത്തി കണക്കെടുപ്പ് നടത്തി. നിരവധി കുട്ടികളാണ് പതിവഴിയില്‍ പഠനം അവസാനിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുട്ടികളെ നിലമ്പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനാണ് എസ്എസ്എ തയ്യാറെടുപ്പ് നടത്തുന്നത്.
Next Story

RELATED STORIES

Share it