Kottayam Local

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 50 കോടി രൂപയുടെ പദ്ധതിക്ക് കരട്നിര്‍ദേശം സമര്‍പ്പിച്ചു



കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തില്‍ 50 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. 13ാം പഞ്ചവല്‍സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന 12 വര്‍ക്കിങ് ഗ്രൂപ്പുകളാണ് പദ്ധതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കമ്യുനിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഡയാലിസിസ് യൂനിറ്റ്, വിപുലമായ കാര്‍ഷിക മൃഗ പ്രദര്‍ശന വിപണനമേള, ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് കാഞ്ഞിരപ്പള്ളി മിനി അപ്പാരല്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കുന്നു. അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യ വികസനം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഭവനരഹിതര്‍ക്ക് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഭവന പദ്ധതി, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കായിക പരിശീലനം പട്ടികജാതി-വര്‍ഗ കോളനികളില്‍ അടിസ്ഥാന സൗകര്യ വികസനം, യുവജനങ്ങള്‍ക്ക് പൊതുകളി സ്ഥലം, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് അടക്കമുള്ള പഠനോപകരണങ്ങള്‍, പാലിയേറ്റീവ് കെയര്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ജല സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ചെക്ക് ഡാം നിര്‍മാണം വിവിധ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം,ഗ്രാമീണ റോഡുകളുടെ നിര്‍മാണം മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക പദ്ധതികള്‍ എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പശു, ആട്, കോഴി, താറാവ് തുടങ്ങിയവയെ വളര്‍ത്തുന്നതിനാവശ്യമായ ട്രെയിനിങ് സെന്റര്‍ തുടങ്ങുക, കാര്‍ഷിക വിപണികള്‍ക്ക് ധനസഹായം, വാഴ, കിഴങ്ങു വര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ സബ്‌സിഡി തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രധാന നിര്‍ദേശങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളിമടുക്കക്കുഴി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it