Kottayam Local

കാഞ്ഞിരപ്പള്ളി ബൈപാസ് : ഇരുമുന്നണികളും ഒത്തുകളിക്കുന്നെന്ന് എസ്ഡിപിഐ



കാഞ്ഞിരപ്പള്ളി: ബൈപാസ് വിഷയത്തില്‍ ഇരുമുന്നണികള്‍ നടത്തുന്ന സമരവും പ്രസ്താവനകളും കൊള്ളക്കാരന്‍ പോക്കറ്റടിക്കാരനെ കുറ്റം പറയുന്നതു പോലെയാണെന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ബൈപാസിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം സ്വകാര്യവ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന വസ്തുത മറച്ചുവച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അന്വേഷണം നടക്കുന്നതെന്ന കള്ള പ്രചരണമാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. മുമ്പ് ഭരണത്തിലിരുന്ന എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ പരിസരത്ത് അശാസ്ത്രീയമായി നടപ്പാക്കിയ ജൈവ മാലിന്യ പ്ലാന്റ് പ്രവര്‍ത്തന സജ്ജമല്ല. അതേ വ്യക്തികള്‍ തന്നെ മുന്‍ യുഡിഎഫ് ഭരണസമിതി ചെയ്ത വോളിമ്പോള്‍ സ്റ്റേഡിയം അഴിമതി, മിനി ബൈപാസ് അഴിമതി എന്നിവ ഇത്രയും നാള്‍ ജനങ്ങളില്‍ നിന്ന് മറച്ചു വച്ചത് ഏത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാത്തിലാണെന്നു വ്യക്തമാക്കണം. ബൈപാസുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടത് ഏതു ഭരണസമിതിയുടെ കാലത്തിലാണെന്നു വ്യക്തമാക്കണമെന്നും എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എസ്ഡിപിഐ നിയോജക മണ്ഡലം സെക്രട്ടറി ഷനാജ് ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അശ്‌റഫ് ആലപ്ര യോഗം ഉദ്ഘാടനം ചെയ്തു. വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷിജാസ് ബഷീര്‍, സിയാജ് വട്ടകപ്പാറ, ലിബാസ്പത്തനാട്, വി എസ് അശ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it