thrissur local

കാക്കാന്‍തോട് സമഗ്ര വികസനം; ചെക്ക്ഡാം നിര്‍മാണം ആരംഭിച്ചു

കുന്നംകുളം: കുന്നംകുളം മുന്‍സിപ്പാലിറ്റി, ചൂണ്ടല്‍, കണ്ടാണശ്ശേരി, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പയ്യൂര്‍ കാക്കാന്‍ സമഗ്ര വികസത്തിന്റെ രണ്ടാഘട്ട നിര്‍മ്മാണം ആരംഭിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗപ്പെടുത്തി ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പെടുന്ന ഒരു കിലോമീറ്ററോളം  ദൂരമാണ് ഇപ്പോള്‍ വികസിപ്പിക്കുന്നത്.
മാര്‍ച്ചില്‍ ആരംഭിച്ച പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടിരുന്ന തോടിന്റെ ആഴം കൂട്ടലും സൈഡ് ബണ്ട് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തോടിന്റെ പാര്‍ശ്വഭിത്തിയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു . പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷിക വൃത്തിക്കും വേണ്ട ജലം തോടില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനുള്ള ചെക്ക് ഡാമുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ബുധനാഴ്ച്ച ആരംഭം കുറിച്ചത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി എ മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. വാര്‍ഡ് വികസന സമിതി അംഗങ്ങളായ എം വി വല്‍സലന്‍, കെ എ സുഭാഷ്, കെ ടി വിജയന്‍, ഓവര്‍സിയര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, തൊഴിലുറപ്പ് മേറ്റ് ഗിരിജാ ഷണ്‍മുഖന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it