കാംപസുകളിലെ ലൈംഗികാതിക്രമ കേസുകളില്‍ 50 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: 2016-17 കാലയളവില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായതായി റിപോര്‍ട്ട്. മാനവ വിഭവശേഷി മന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും കോളജിലും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സത്യപാല്‍ സിങാണ് അറിയിച്ചത്.
സര്‍വകലാശാലകളില്‍ 149 കേസുകളും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും 39 ലൈംഗികാതിക്രമ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് യൂനിവേഴ്‌സിറ്റികളില്‍ 94ഉം കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും 18ഉം ആയിരുന്നു. റാഗിങുമായി ബന്ധപ്പെട്ട് 2017ല്‍ 901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it