കസാനിലെ കൂറ്റന്‍ ചുവരില്‍ മെസ്സിക്കൊപ്പം ഇനി മോഡ്രിച്ചും
BY kasim kzm11 July 2018 4:40 AM GMT
kasim kzm11 July 2018 4:40 AM GMT
മോസ്കോ: ക്വാര്‍ട്ടറില്‍ തങ്ങളുടെ പ്രിയ ടീമിനെ തോല്‍പ്പിച്ചെങ്കിലും റഷ്യക്കാരുടെ മനസ്സില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍താരം മോഡ്രിച്ചിനോട് വിരോധമില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ തുടങ്ങി സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ റഷ്യയിലെ കസാന്‍ നഗരത്തിലെ ചുവരെഴുത്തുകളില്‍ ക്രൊയേഷന്‍ താരം ലൂക്ക മോഡ്രിച്ചും ഇടംപിടിച്ചിരിക്കുകയാണ്.
കസാന്‍ സെന്‍ട്രല്‍ ഹോട്ടലിലെ ഭീമന് ചുവരിലാണു വമ്പന്‍ താരനിരയ്ക്കൊപ്പം മോഡ്രിച്ചിന്റെയും സ്ഥാനം.
ലോകകപ്പില്‍ ഉടനീളമുള്ള മോഡ്രിച്ചിന്റെ പ്രകടനമാണ് അദ്ദേഹത്തെ റഷ്യന്‍ ആരാധകര്‍ക്കു പ്രിയങ്കരനാക്കിയത്. മോഡ്രിച്ചിന്റെയും സഹതാരങ്ങളുടേയും കളിമികവില്‍ ക്രൊയേഷ്യ സെമി ഫൈനലില്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് താരം റഷ്യക്കാരുടെ മനംകവര്‍ന്നത്.
മ്യൂറല്‍ പെയിന്റിങില്‍ തീര്‍ക്കുന്ന ചിത്രത്തിനു റൊണാള്‍ഡോയുടെയും മെസിയുടെയുമെല്ലാം ചിത്രത്തിന്റെ അതേ വലുപ്പമാണുള്ളത്. മോഡ്രിച്ചിന്റെ പെയിന്റിങ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പൂര്‍ത്തിയാവുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT