കസബ-പള്ളം പാലം അടുത്തയാഴ്ച തുറന്നു കൊടുക്കും
BY kasim kzm12 April 2018 4:06 AM GMT
kasim kzm12 April 2018 4:06 AM GMT
കാസര്‍കോട്: പള്ളം-കസബ നിവാസികളുടെ ചിരകാലാഭിലാഷമായ പള്ളം പാലം അടുത്തയാഴ്ച തുറന്നുകൊടുക്കും. ഏറേ കാലത്തേ മുറവിളിക്ക് ശേഷം കസബ-പള്ളം പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയായി. 2.14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന്റെ പണി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുര്‍ത്തിയായത്. പാലത്തിന്റെ ഇരുവശത്തുള്ള റോഡിന്റെ പണിയും പൂര്‍ത്തിയായി.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിച്ചത്. 2016 മാര്‍ച്ചിലാണ് പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. നേരത്തേ ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന നടപാലം തകര്‍ന്നിരുന്നു. കൈവരികള്‍ ദ്രവിച്ച് പാലം അപകടത്തിലായതോടെ കസബയില്‍ നിന്ന് പള്ളം വഴി എളുപ്പത്തില്‍ എത്താനുള്ള വഴി തടസപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എംഎല്‍എയുടെ ശ്രമഫലമായാണ് പാലത്തിന്റെ പണി തുടങ്ങിയത്. പള്ളം റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് പൂര്‍ത്തിയായതോടെ തീരദേശവാസികള്‍ക്ക് കാസര്‍കോട് നഗരത്തിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ സാധ്യമാകുന്നത്.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT