കശ്മീര്‍: സംയുക്ത ബന്ദ് പൂര്‍ണം

ശ്രീനഗര്‍: കശ്മീരില്‍ വിവിധ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദ് കശ്മീര്‍ താഴ്‌വരയിലെ ജനജീവിതത്തെ ബാധിച്ചു. പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന സായുധന്‍ കുപ്‌വാര ജില്ലയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധസൂചകമായാണ് സംയുക്ത പ്രതിരോധ നേതൃത്വം ബന്ദിന് ആഹ്വാനം ചെയ്തത്. ഹിസ്ബ് കമാന്‍ഡര്‍ മന്നാന്‍ ബഷീര്‍ വാനി വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
തുടര്‍ന്നാണ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് എന്നിവര്‍ സംയുക്തമായി ബന്ദിന് ആഹ്വാനം ചെയ്തത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന വാനി കഴിഞ്ഞ ജനുവരിയിലാണ് ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ ചേരുന്നത്. വാനിയും സഹായിയായ ആശിഖ് സര്‍ഗാറും മേഖലയിലെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജനജീവിതത്തെ സാരമായി ബാധിച്ച ബന്ദിനെ തുടര്‍ന്ന് താഴ്‌വരയിലെ സ്‌കൂളുകളും കോളജുകളും അടഞ്ഞുതന്നെ കിടന്നു. ട്രെയിന്‍ ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it