Flash News

കശ്മീര്‍ വിഷയത്തിലെ ചൈനീസ് ഇടപെടല്‍ : ലക്ഷ്യം സാമ്പത്തിക ഇടനാഴിയെന്ന് റിപോര്‍ട്ട്‌



ബെയ്ജിങ്: കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇന്ത്യയും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന ചൈനയുടെ താല്‍പര്യത്തിനു പിന്നില്‍ പാക് -ചൈന സാമ്പത്തിക ഇടനാഴിയാണെന്ന് റിപോര്‍ട്ട്. ഇടനാഴി കടന്നുപോവുന്നത് പാക് അധീന കശ്മീരിലൂടെയാണ് എന്നതാണ് ഇതിന് കാരണമെന്ന് സര്‍ക്കാര്‍ അധീനതയിലുള്ള ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കുവേണ്ടി 4,600 കോടിയോളം യുഎസ് ഡോളറാണ് ചൈനയുടെ മുതല്‍മുടക്ക്്. കശ്മീര്‍ അടക്കമുള്ള ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചൈനയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ആവശ്യമാണെന്നതിനാല്‍ ഇക്കാര്യത്തില്‍ ചൈനയ്ക്കു പ്രത്യേക താല്‍പര്യമുണ്ട്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നതാണ് ചൈനയുടെ നിലപാടെങ്കിലും നിക്ഷേപം നടത്തിയ മേഖലകളിലെ സംരംഭകരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ചൈനയ്ക്ക് സാധിക്കില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയിലുള്ള റോഹിങ്ക്യന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അടുത്തിടെ നടത്തിയ ചൈനീസ് ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് മറ്റു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൈനയ്ക്ക് ശേഷിയുണ്ടെന്ന് റിപോര്‍ട്ട് സമര്‍ഥിക്കുന്നത്.
Next Story

RELATED STORIES

Share it