കശ്മീര്‍ : വാഹനം തടഞ്ഞ് ഏഴു പേരെ വധിച്ചു
BY fousiya sidheek3 May 2017 2:59 AM GMT
fousiya sidheek3 May 2017 2:59 AM GMT
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ സായുധ സംഘം വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ഏഴുപേരെ വെടിവച്ചുകൊന്നു. ജമ്മു കശ്മീര്‍ ബാങ്കിന്റെ പണവും വഹിച്ചുപോവുകയായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ പോലിസുകാരാണ്. ധംഹാല്‍ ഹന്‍ജിപുരയില്‍ നിന്ന് കുല്‍ഗം ജില്ലാ ആസ്ഥാനത്തേക്ക് പോവുകയായിരുന്ന വാഹനം തടഞ്ഞ സായുധ സംഘം വാഹനത്തിലുണ്ടായിരുന്നവരെ കൊലപ്പെടുത്തുകയാ—യിരുന്നു. മരിച്ച രണ്ടു പേര്‍ ബാങ്ക് ജീവനക്കാരാണ്. നാലു പോലിസുകാരും രണ്ട് ബാങ്ക് ജീവനക്കാരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരു പോലിസുകാരന്‍ ആശുപത്രിയിലാണ് മരിച്ചത്. മരിച്ച പോലിസുകാരില്‍ ഒരാള്‍ എസ്‌ഐ ആണ്. പോലിസുകാരുടെ നാലു സര്‍വീസ് റൈഫിളുകള്‍ അക്രമികള്‍ കവര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT