കശ്മീര്‍: ജവാന് ജീവനൊടുക്കി
BY kasim kzm1 Oct 2018 3:40 AM GMT
kasim kzm1 Oct 2018 3:40 AM GMT
ജമ്മു: ജമ്മുകശ്മീരില്‍ ബിഎസ്എഫ് ജവാന് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. കശ്മീരിലെ രജോരിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാംചരണ്‍ ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സര്‍വീസ് തോക്കാണ് രാംചരണ്‍ ഉപയോഗിച്ചത്. ഡ്യൂട്ടിക്കിടെയാണ് സംഭവം. ആത്മഹത്യക്കു കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. വെടിയൊച്ച കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് രാംചരണിനെ കഴുത്തിനു വെടിയേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജവാനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT